കേരളം

പ്രവാസികൾ നാട്ടിലെത്താൻ മെയ് വരെ കാത്തിരിക്കണം; ഒന്നിച്ചെത്തിയാൽ ക്വാറന്റൈൻ ഏർപ്പെടുത്താൻ ബുദ്ധിമുട്ടെന്ന് വി മുരളീധരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവാസികൾ നാട്ടിലെത്താൻ മേയ്​ വരെ കാത്തിരിക്കേണ്ടി വരുമെന്ന്​ ​വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോക്ക്​ഡൗണിന്​ ശേഷം എല്ലാവരെയും നാട്ടില്ലെത്തിച്ചാൽ  ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താൻ ബുദ്ധിമുട്ടാകും. പ്രവാസി മലയാളികളിൽ ഏറ്റവും ബുദ്ധിമുട്ട്​ അനുഭവിക്കുന്നവർക്ക്​ മുൻഗണന  നൽകുമെന്നും മന്ത്രി പറഞ്ഞു.

വിമാനം ചാർട്ടർ ചെയ്​ത്​ എത്താൻ വിദേശത്തെ മലയാളി സംഘങ്ങളും ജോർദാനിൽ കുടുങ്ങിയ സിനിമ സംഘവും മോൾഡോവയിലെ വിദ്യാർഥികളും അടക്കം താൽപര്യം അറിയിച്ചിരുന്നു. സ്​ഥിതി മെച്ചപ്പെടുമ്പോൾ  എല്ലാവരെയും തിരികെ എത്തിക്കും.

യുഎഇയിൽ​ ഇന്ത്യൻ അസോസിയേഷൻ സ്​ഥാപനങ്ങൾ, സ്​കൂളുകൾ, സർക്കാർ സ്​ഥാപനങ്ങൾ തുടങ്ങിയവ ഏറ്റെടുത്ത്​ അവിട​ത്തെ സർക്കാരിൻെറ അനുവാദത്തോടെ ക്വാറ​ൈൻറൻ സൗകര്യം ഒരുക്കും. വിദേശത്തെ ലേബർ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികൾ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇടപെടും.

ഇന്ത്യയിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക്​ മെഡിക്കൽ സംഘത്തെ അയക്കേണ്ട കാര്യം നിലവിൽ ഇല്ലെന്നും അവിടെ ഇന്ത്യക്കാരായ നിരവധി ഡോക്​ടർമാരുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ അടങ്ങിയ സംഘം ​രൂപീകരിക്കമെന്ന്​ ആലോചിക്കുന്നുണ്ടെന്നും അ​ദ്ദേഹം കൂട്ടി​ച്ചേർത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍