കേരളം

ക്വാറന്റൈന്‍ ലംഘിച്ച് നിരാഹാരം; പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുത്തു. ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് നിരാഹാരസമരം നടത്തിയതിനാണ് നടപടി. വീട് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് മൊഴി തിരുത്തിയതിനെതിരെ പെണ്‍കുട്ടി സമരം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഈ കേസിന്റെ അന്വേഷണചുമതല ഡിവൈഎസ്പിക്ക് നല്‍കി എസ്പി ഉത്തരവിട്ടിരുന്നു. ഇതോടുകൂടിയാണ് പെണ്‍കുട്ടി നിരാഹാരസമരം അവസാനിച്ചത്. മെഡിക്കല്‍ ഓഫീസറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും നിര്‍ദേശാനുസരണമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ക്വാറന്റൈനിലായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നത്. ഇത് ലംഘിക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീടാക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി വൈകുന്നതിനെതിരെയാണ് പെണ്‍കുട്ടി പുറത്തിറങ്ങി പ്രതിഷേധിച്ചത്. നിരാഹാരസമരം മണക്കൂറുകളോളം നീണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍