കേരളം

തന്നെ അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

'വളരെ സംഘടിതമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനമാണിത്. ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയവയ്ക്കായി ഒരു സൈബര്‍ ഗുണ്ടാസംഘത്തെ തയാറാക്കിവച്ചിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ ബോധപൂര്‍വം അവഹേളിക്കാനായാണ് ഇത്തരം സൈബര്‍ ആക്രമണം'- ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്