കേരളം

ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്തിന് അമ്പതിനായിരം കോടിയുടെ വരുമാന നഷ്ടം: തോമസ് ഐസക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്തിന് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അന്തിമ തീരുമാനമെടുക്കാന്‍ നാളെ മന്ത്രിസഭ യോഗം ചേരും. ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്തിന് അമ്പതിനായിരം കോടിയുടെ വരുമാന നഷ്ടമുണ്ടാകും. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് പലിശ രഹിത വായ്പ എടുക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കാന്‍ തയ്യാറാവണമെന്നും ഐസക്ക് പറഞ്ഞു.    

കേരളത്തിന് തരാനുള്ള പണം കേന്ദ്രം തരുന്നില്ലെന്നും കേരളത്തെ അവഗണിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഈ മാസം മാത്രം പതിനയ്യായിരം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കര്‍ശനമായ ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ പാടുളളൂ.അതായത് രണ്ടാഴ്ച ഒരു കേസ് പോലും പാടില്ല. മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. എല്ലാവരെയും അടച്ചുപൂട്ടുന്ന രീതിയല്ല സ്വീകരിക്കുക. നിലവില്‍ കോവിഡ് വ്യാപനം തടയുന്നതില്‍ പൂര്‍ണമായി വിജയിച്ചു എന്ന് പറയുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി