കേരളം

ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയില്‍; നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികളുള്‍പ്പടെ 14 പേര്‍ നാട്ടിലെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇറ്റലിയില്‍ നിന്നും  തിരികെയെത്തിയ ശേഷം ഡല്‍ഹിയില്‍ 20 ദിവസമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 14 പേര്‍ എറണാകുളം ജില്ലയിലെത്തി. രണ്ട് വാഹനങ്ങളിലായാണിവര്‍ എത്തിയത്. വൈറ്റില ഹബില്‍ എത്തിയ ബസില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുണ്ടായിരുന്നു.  

കൂടാതെ  ആലപ്പുഴ  1,  കോട്ടയം  2, ഇടുക്കി  2, കൊല്ലം  2, തിരുവനന്തപുരം 3 എന്നിവിടങ്ങളിലേക്കുമുള്ള വിദ്യാര്‍ത്ഥികളും ബസില്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക വാഹനങ്ങളില്‍ അതത് ജില്ലകളിലേക്ക് കൊണ്ടുപോയി.
അങ്കമാലിയിലെത്തിയ ട്രാവലറില്‍ തൃശൂര്‍ ജില്ലയിലെ ഒരാളുള്‍പ്പടെ 7 പേരാണുണ്ടായിരുന്നത്. ഇവരെയെല്ലാം വീടുകളില്‍ തുടര്‍ നിരീക്ഷണത്തിലാക്കി.

ഡല്‍ഹിയില്‍ വെച്ച് തന്നെ കോവിഡ് പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്നുറപ്പ് വരുത്തിയ ശേഷമാണ് എല്ലാവരും പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയും, വീടുകളിലെ നിരീക്ഷണം സംബസിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകളും നല്‍കിയാണ് വീട്ടിലേക്ക് അയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍