കേരളം

ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

പൂനെ : മഹാരാഷ്ട്രയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂനെ റൂബി ഹാള്‍ ആശുപത്രിയിലെ നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

നേരത്തെ ഇതേ ആശുപത്രിയിലെ നാല് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇപ്പോള്‍ നഴ്‌സിനും രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്. നഴ്‌സിനെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

മുംബൈയില്‍ ഇതുവരെ 60 ഓളം മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികില്‍സാ സൗകര്യം അടക്കം ഒരുക്കുന്നില്ലെന്ന്  ആരോപിച്ച് നേരത്തെ മലയാളി നഴ്‌സുമാര്‍ പരാതിയുമായി രംഗത്തുവന്നികുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം