കേരളം

രഹസ്യ കോഡ് 'ചപ്പാത്തി' ; ലിറ്ററിന് 1600 രൂപ ; സാനിറ്റൈസര്‍ ഉപയോഗിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിറ്റ 'സന്നദ്ധ'പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാനിറ്റൈസര്‍ ഉപയോഗിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം നടത്തിവന്ന 'സന്നദ്ധ'പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശിയായ സജിനാണ് പൊലീസിന്റെ പിടിയിലായത്. വര്‍ക്കല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ലിറ്റര്‍ കണക്കിനു വ്യാജമദ്യം ഇയാള്‍ വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു.

'ചപ്പാത്തി' എന്ന രഹസ്യ കോഡ് നല്‍കിയാണ് ഇയാള്‍ മദ്യം വില്‍പ്പന നടത്തിയിരുന്നത്. ഈഥൈല്‍ ആല്‍ക്കഹോള്‍  കൂടുതലടങ്ങിയ സാനിട്ടൈസര്‍ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയില്‍ കലര്‍ത്തിയാ യിരുന്നു വില്‍പന. ഒരു ലിറ്ററിന് 1600 രൂപയ്ക്കാണ് ഇയാള്‍ മദ്യം വിറ്റിരുന്നത്.  മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണ് ഇയാള്‍ സാനിറ്റൈസര്‍ വാങ്ങിയിരുന്നത്. സന്നദ്ധ പ്രവര്‍ത്തനകനെന്ന പേര് പറഞ്ഞ് ഇയാള്‍  പൊലീസിനെ നിരന്തരം കബളിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും