കേരളം

യുഎസില്‍ കോവിഡ്‌ 19 ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


വാഷിങ്‌ടണ്‍: അമേരിക്കയില്‍ കോവിഡ്‌ 19 ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ്‌ കുരുവിളയാണ്‌ മരിച്ചത്‌.

അതിനിടയില്‍ അമേരിക്കയില്‍ കോവിഡ്‌ രോഗബാധിതരുടെ എണ്ണം ആറ്‌ ലക്ഷത്തോട്‌ അടുക്കുകയാണ്‌. 24 മണിക്കൂറിന്‌ ഇടയില്‍ മരണം 1500 പിന്നിട്ടു. ആകെ മരണ സംഖ്യ 23610ലേക്ക്‌ എത്തി. ന്യൂയോര്‍ക്കില്‍ മാത്രം കോവിഡ്‌ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.

ലോകത്ത്‌ നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ളതും, മരണം സംഭവിക്കുന്നതും അമേരിക്കയിലാണ്‌. കോവിഡ്‌ 19നെ തുടര്‍ന്ന്‌ വലയുന്നതിന്‌ ഇടയില്‍ അമേരിക്കയ്‌ക്ക്‌ ഇരട്ട പ്രഹരവുമായി ചുഴലിക്കാറ്റുമെത്തി. 24 പേരാണ്‌ ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ ഇതുവരെ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. മിസിസിപ്പി,ലൂസിയാമ, ടെക്‌സാസ്‌, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളിലാണ്‌ ചുഴലിക്കാറ്റ്‌ കൂടുതല്‍ നാശം വിതച്ചത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്