കേരളം

പുനലൂരില്‍ വാഹനം പൊലീസ് തടഞ്ഞു; അവശനായ പിതാവിനെയും തോളിലേറ്റി മകന്‍ നടന്നത് ഒരു കിലോമീറ്റര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുനലൂരില്‍ രോഗിയായ വയോധികനെ കൊണ്ടുപോകാനെത്തിയ വാഹനം പൊലീസ് തടഞ്ഞു.  അവശനായ പിതാവിനെ ഒരു കിലോമീറ്ററോളംം ചുമന്ന് മകന്‍ വാഹനത്തിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂര്‍ തൂക്കു പാലത്തിനടുത്താണ് സംഭവം നടന്നത്. 
 
താലൂക്കാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ രോഗിയായ പിതാവിനേയും കൊണ്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. വാഹനം പൊലീസ് തടഞ്ഞു. രേഖകള്‍ കാണിച്ചെങ്കിലും പൊലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു. 

എന്നാല്‍ ഇവരുടെ പക്കല്‍ ആശുപത്രി രേഖകള്‍ ഇല്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അത്യാവശ്യക്കാരേപ്പോലും പൊലീസ് കടത്തിവിടുന്നില്ലെന്നു നാട്ടുകാര്‍ക്ക് പരാതിയുണ്ട്. 

നേരത്തെ, വയോധികരെ തയരുതെന്നും ആശുപത്രിയിലേക്ക് പോകുന്നവരെ വലയ്ക്കരുതെന്നും പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശത്തിന് വിവുദ്ധമായാണ് ഇപ്പോഴത്തെ സംഭവം നടന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി