കേരളം

ആന ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണത്തിനായി ധനസഹായം; അഞ്ച്‌ കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആന ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നതിനായി അഞ്ച്‌ കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ പണം അനുവദിച്ചത്‌.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ്‌ തുക വകയിരുത്തിയത്‌. കണക്കെടുപ്പ്‌ നടത്തി തുക വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം മൃഗസംരക്ഷണ വകുപ്പിനാണ്‌. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്‌ കുരങ്ങുകള്‍ക്കും തെരുവ്‌ നായ്‌ക്കള്‍ക്കും ഭക്ഷണം ഉറപ്പാക്കണം എന്ന്‌ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസും സന്നദ്ധ പ്രവര്‍ത്തകരും മൃഗങ്ങള്‍ക്ക്‌ ഭക്ഷണം എത്തിച്ച്‌ നല്‍കുന്നുണ്ട്‌. സംസ്ഥാനത്തെ മൃഗശാലയിലെ മൃഗങ്ങളേയും ഇപ്പോള്‍ കോവിഡ്‌ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. തെരുവ്‌ നായ്‌ക്കള്‍ക്കും മറ്റ്‌ മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ച്‌ നല്‍കാന്‍ ഒഡീഷ സര്‍ക്കാരും പണം നീക്കിവെച്ചിരുന്നു. 80 ലക്ഷത്തിലധികം രൂപയാണ്‌ ഒഡീഷ സര്‍ക്കാര്‍ അനുവദിച്ചത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്