കേരളം

വ്യാജ സന്ദേശം കണ്ട് റേഷൻ കടകളിൽ പോകരുത്; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സർക്കാർ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം കണ്ട് ആരും റേഷൻ കടയിൽ പോകരുതെന്നും സെക്രട്ടറി പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ശരിയായ വിവരങ്ങൾ സർക്കാർ സമയാസമയങ്ങളിൽ അറിയിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

സൗജന്യ 17 ഇനം ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം 13, 16, 21, 25 ദിവസങ്ങളിൽ നടക്കുന്നതയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. മഞ്ഞ കാർഡുകാർക്ക് 13 തിങ്കളാഴ്ച, പിങ്ക് കാർ‍ഡുകാർക്ക് 16 വ്യാഴം, നീല കാർഡുകാർക്ക് 21 ചൊവ്വ, വെള്ള കാർഡുകാർക്ക് 25 വെള്ളി ദിവസങ്ങൾ മുതൽ കിറ്റ് വിതരണം ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നു. ഇത് നമ്മുടെ വാർഡിലെ എല്ലാ ആളുകളിലും അറിയിക്കുക. സർക്കാർ സഹായം നമ്മുടെ അവകാശമാണ് എല്ലാവരും വാങ്ങുക എന്നും സന്ദേശത്തിലുണ്ടായിരുന്നു. 

ഏപ്രിൽ ഒൻപതാം തീയതി മുതലാണ് പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങിയത്. പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണയടക്കം 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കോവിഡ് കാലത്തെ നേരിടാൻ സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്