കേരളം

അടുത്തുണ്ട്, എങ്കിലും ഒരു മാസത്തിലേറെയായി തമ്മില്‍ കണ്ടിട്ട്; ഇരുദേശങ്ങളിലിരുന്ന് നാടിന് കാവലായി ഹരിയും ശരണ്യയും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരുദേശങ്ങളിലിരുന്ന് നാടിന് കരുതലും കാവലുമൊരുക്കുകയാണ് ദമ്പതിമാര്‍. ഡ്യൂട്ടി സമയത്ത് വീണു കിട്ടിയ ഇടവേളയിലാണ് തൃശൂര്‍ എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ ഹരി മനസ്സുതുറന്നത്. ഒരു മാസത്തിലേറെയായി ഹരിയും ഭാര്യ ശരണ്യയും തമ്മില്‍ കണ്ടിട്ട്. കോവിഡ് ആശുപത്രിയായി മാറ്റിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് ഹരിയുടെ ഭാര്യ ശരണ്യ.

പ്ലസ്ടു മുതല്‍ ഒരുമിച്ച് പഠിച്ച ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും കഴിഞ്ഞ ഓണത്തിനും ഒന്നിക്കാനായില്ല. ഇത്തവണ വിഷുവിന് എത്തിച്ചേരുമെന്ന് വാക്കു കൊടുത്തതായിരുന്നു എന്നാല്‍ വൈറസ് വ്യാപനം തടയുന്നതിന് ഈ പോരാട്ടത്തിന്റെ അവസാനം വരെ മല്ലിടാന്‍ സജ്ജരായിരിക്കുകയാണ് ഈ ദമ്പതിമാര്‍.

തൃശൂരില്‍ രോഗവ്യാപനം തടയുന്നതിന് രാവും പകലുമില്ലാതെ ഹരി പൊലീസ് സേനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊറോണ മുറിവേല്‍പ്പിച്ച നാടിനെ സാന്ത്വനം കൊണ്ട് ചേര്‍ത്തു നിര്‍ത്തുകയാണ് ശരണ്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്