കേരളം

അമ്മയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ചാറ്റിങ്; പത്താം ക്ലാസുകാരി അർധ രാത്രി ബസ് സ്റ്റോപ്പിൽ; വിളിച്ചിറക്കിയ യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊളത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കി അര്‍ധ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയിൽ. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെയാണ് കൊളത്തൂര്‍ സിഐ പിഎം ഷമീര്‍ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് യുവാവിന്റെ അറസ്റ്റ്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേര്‍പ്പെട്ടത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയില്‍ പുറത്തു വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടില്‍ വിരുന്നിനു വന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് കുട്ടി ഇറങ്ങിപ്പോയത്.

രാത്രി ശൗചാലയത്തില്‍പ്പോവാന്‍ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയില്‍ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തിയത്. കുട്ടികളെ തിരയുന്നുണ്ടെന്ന് മനസിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയ്‌ക്കെതിരേ കേസെടുത്തത്. ഇയാളെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി