കേരളം

കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: കോവിഡ്‌ 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ്‌ മരിച്ചത്‌. വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

മൂന്ന്‌ ദിവസം മുന്‍പാണ്‌ ഇദ്ദേഹത്തിന്റെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവ്‌ ആയത്‌. എന്നാല്‍ കഴിഞ്ഞ രണ്ട്‌ ദിവസമായി ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന്‌ ഇയാളുടെ സ്രവം വീണ്ടും കോവിഡ്‌ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. മഞ്ചേരി മെഡിക്കല്‍ കോളെജിലായിരുന്നു ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്‌.

ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ്‌ ഇദ്ദേഹത്തിന്‌ കോവിഡ്‌ ബാധിച്ചത്‌.വീരാന്‍ കുട്ടിക്ക്‌ മറ്റ്‌ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. വൃക്ക രോഗത്തിന്‌ രണ്ട്‌ വര്‍ഷമായി ചികിത്സയിലാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്