കേരളം

ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് മറുപടി; മുഖ്യമന്ത്രി തിങ്കളാഴ്ച മാധ്യമങ്ങളെ കാണും; ഒന്നിടവിട്ട ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തിങ്കളാഴ്ച മുതല്‍ വീണ്ടും ഉണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി വാര്‍ത്താ സമ്മേളന നടത്തുക. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതിനെ കുറിച്ച് വളച്ചൊടിച്ച വ്യാഖ്യാനങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. 

കോവിഡ് അവലോകന യോഗങ്ങള്‍ ഉള്ള ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് രോഗം നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിലാണ് ദിവസേനയുള്ള വാര്‍ത്താ സമ്മേളനം വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വേണ്ടെന്ന് വെച്ചത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു