കേരളം

പരീക്ഷകള്‍ മെയ് 11ന് തുടങ്ങാം; സാധ്യത തേടാൻ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മെയ് 11-ാം തിയതി മുതല്‍ നടത്താന്‍ സർക്കാർ നിര്‍ദേശം. പരീക്ഷ നടത്താനുള്ള സാധ്യതകൾ തേടാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും നിർദേശം നൽകി.

പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പരീക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 20-ാം തിയതി മുതൽ അരംഭിക്കാമെന്നും നിർദേശത്തിൽ പറയുന്നു. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാലേഷ്വന്‍ ആണ് നിർദേശിച്ചിരിക്കുന്നത്. 

അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാൽ ചെയർമാനായുള്ള സമിതിയിൽ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവർ അം​ഗങ്ങളാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി