കേരളം

കെ എം ഷാജിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത കെ എം ഷാജി എംഎല്‍എയ്ക്ക് വധഭീഷണി. കെ എം ഷാജി ഡിജിപിക്ക്  പരാതി നല്‍കി. ഫെയ്‌സ്ബുക്കിലൂടെ വന്ന ഭീഷണിയെക്കുറിച്ച് എംഎല്‍എയുടെ ഗണ്‍മാന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭീഷണിക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി 25 ലവക്ഷം കോഴ വാങ്ങി എന്നാണ് കേസ്. എഫ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും അന്വേഷണത്തിന് പുതിയ സംഘം വന്നേക്കും. അന്വേഷണച്ചുമതലയുള്ള വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഡിവൈഎസ്പി വി.മധുസൂദനന്‍ അടുത്ത മാസം വിരമിക്കുന്നതുകൊണ്ടാണ് പുതിയ സംഘമെത്തുന്നത്. തിങ്കളാഴ്ച വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിനുശേഷമായിരിക്കും അന്വേഷണ നടപടികളിലേക്ക് വിജിലന്‍സ് കടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി