കേരളം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം  ഉയര്‍ന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാര്‍ബര്‍ ഷോപ്പുകള്‍  ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പല വിദഗ്ധരില്‍നിന്നും ഉണ്ടായി. പലരാജ്യങ്ങളുടെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിദഗ്ധര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. അതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണ്. അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലമുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മത്സ്യലേലം ഇതുവരെ തുടര്‍ന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന കാര്യവും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ  നിലപാട് എടുത്തിട്ടുണ്ട്. എല്ലാവരും ആ പൊതുനിലപാട് സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്ന അഭ്യര്‍ഥനയാണ് മുന്നോട്ടുവെയ്ക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യലേലം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് നിറം നല്‍കാന്‍ ശ്രമിക്കുന്നതായുള്ള ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അപകടകരമായ അത്തരംനീക്കങ്ങള്‍ മുളയിലേ നുള്ളിക്കള്ളയുന്ന രീതിയില്‍ ഇടപെടാനാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം