കേരളം

ഇന്ന്  ആറ് പേര്‍ക്ക് കോവിഡ്; 21 പേര്‍ രോഗമുക്തരായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ ആറുപേരും കണ്ണൂര്‍ ജില്ലിയില്‍ നിന്നുള്ളവാരണ്. അഞ്ച് പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

കോവിഡ് സ്ഥിരീകരിച്ച 21 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതില്‍ 19 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 2 പേര്‍ ആലപ്പുഴയില്‍ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 408 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 114 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

46,321 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 45,925 പേര്‍ വീടുകളിലാണ്. രോഗലക്ഷണങ്ങളുള്ള 398 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 62 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 19, 756 സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,074 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ