കേരളം

സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നിര്‍ത്തിവച്ചു; ഇനി 27ആം തിയ്യതി മുതല്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നിര്‍ത്തിവച്ചു. 27ാം തിയ്യതി മുതല്‍ മാത്രമെ ഇനി വിതരണം ആരംഭിക്കുകയുള്ളു. റേഷന്‍ കടകളിലെ തിരക്കും സ്ഥലപരിമിതിയും കണക്കിലെടുത്താണ് തീരുമാനം.

22ാം തിയ്യതി മുതല്‍ സൗജന്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആയിരം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഭക്ഷ്യധാന്യങ്ങളും പലവ്യജ്ഞനങ്ങളും ഉള്‍പ്പടെ 16 ഇനങ്ങളാണ് കിറ്റിലുള്ളത്.

പഞ്ചസാര (ഒരുകിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയര്‍ (ഒരുകിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അരലിറ്റര്‍), ആട്ട (രണ്ടുകിലോ), റവ (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്‌ളവര്‍ ഓയില്‍ (ഒരുലിറ്റര്‍), ഉഴുന്ന് (ഒരുകിലോ). 1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്