കേരളം

കൊറോണക്കാലത്ത് വാക്ക് പാലിച്ച് സര്‍ക്കാര്‍; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ 1.04.2020 മുതല്‍ 500 രൂപയാണ് പ്രതിമാസം വര്‍ധിപ്പിച്ചത്. ഇതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയായാകുന്നതാണ്. ആരോഗ്യ മേഖലയില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വളരെ വലുതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലാണ് ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. 2019ലെ ബജറ്റില്‍ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ച് 4500 രൂപയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ബജറ്റിലും ഓണറേറിയം 500 രൂപ കൂട്ടിയത്. ആശാ പ്രവര്‍ത്തകര്‍ക്കൊപ്പം അങ്കണവാടി ആയമാര്‍ക്കും 500 രൂപ വര്‍ധിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി