കേരളം

ലോക്ക് ഡൗണ്‍ ഇളവുള്ള സ്ഥലങ്ങളിലെ ഭാഗ്യക്കുറി ഓഫീസുകളില്‍ സമ്മാന ടിക്കറ്റുകള്‍ സ്വീകരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ച പ്രദേശങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളില്‍ 2020 ജനുവരി 23 മുതല്‍ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ പൊതുജനങ്ങളില്‍ നിന്നും ഏജന്റുമാരില്‍ നിന്നും സ്വീകരിക്കും.  ഇത്തരത്തില്‍ ഹാജരാക്കുന്ന ടിക്കറ്റുകള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തി രസീത് നല്‍കി സൂക്ഷിക്കും.  

ഏജന്റുമാര്‍ ആവശ്യപ്പെടുന്നപക്ഷം നിലവില്‍ ഓഫീസുകളില്‍ വില്പനയ്ക്കുള്ള ടിക്കറ്റുകള്‍ പകരം നല്‍കുകയോ പുതിയ ടിക്കറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് നല്‍കുകയോ ചെയ്യും.  പൊതുജനം ഹാജരാക്കുന്ന സമ്മാന ടിക്കറ്റുകള്‍ക്ക് നിലവില്‍ അനുവര്‍ത്തിച്ചുവരുന്ന മാര്‍ഗ്ഗത്തില്‍ സമ്മാനവിതരണം നടത്തും.  

സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ പൂര്‍ണ്ണ ഇളവ് അനുവദിക്കുന്ന മുറയ്ക്കാണ് ലോട്ടറി വില്പന അനുവദിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി