കേരളം

എറണാകുളത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍;  മെയ് മൂന്ന് വരെ ഇളവുകളില്ല;  കടുത്ത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജില്ലയില്‍ കൊച്ചി നഗരസഭയിലെ 8, 65  ഡിവിഷനുകള്‍ മാത്രമാണ് ഹോട്ട്‌സ്‌പോട്ടുകളെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഈ ഡിവിഷനുകളില്‍ മെയ് 03 വരെ ലോക് ഡൗണ്‍ ഇളവുകളില്ലാതെ തുടരും. ചുള്ളിക്കല്‍  പനയപ്പള്ളി മേഖലയാണ് എട്ടാം ഡിവിഷന്‍. കലൂര്‍ സൗത്ത് കതൃക്കടവ് ഭാഗമാണ് 65.

മുളവുകാട് പഞ്ചായത്തിനെയും കോര്‍പ്പറേഷനിലെ മറ്റ് ഡിവിഷനുകളെയും ഹോട്‌സ്‌പോട്ട് പരിധിയില്‍ നിന്ന് ഒഴിവാക്കി. പൊലീസ്, ആരോഗ്യം വകുപ്പുകളുമായി ചര്‍ച്ചയ്ക്കു ശേഷമാണ് കളക്ടര്‍ ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള അതേ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഹോട്‌സ്‌പോട്ട് ഒഴികെയുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരുമെങ്കിലും അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ല യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.  ട്രക്കുകളിലും മറ്റും അനധികൃതമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കാനും നിസാര കാരണങ്ങള്‍ കാണിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാനും കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ഹോട്‌സ്‌പോട്ടുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുമെന്നും പുതിയ സ്ഥലങ്ങള്‍ ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രക്ക് െ്രെഡവര്‍മാരുടെ വിവരങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കാനുള്ള നടപടി സ്വീകരിച്ചതായി കളക്ടര്‍ പറഞ്ഞു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, എസ്. പി .കെ കാര്‍ത്തിക്ക്, ഡി.സി.പി ജി പൂങ്കുഴലി, കേരള ആംഡ് ബറ്റാലിയന്‍ 1 കമാന്‍ഡന്റ് വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍, അഡീ ഡി എം.ഒ എസ് ശ്രീദേവി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി