കേരളം

കോവിഡിനിടെ വയനാട്ടിൽ കു​ര​ങ്ങ് പ​നി വർധിക്കുന്നു; ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്രത്യേക ചികിത്സാ കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ പ്ര​ത്യേ​ക കു​ര​ങ്ങു​പ​നി ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കി. വ​യ​നാ​ട് ജി​ല്ല​യി​ല്‍ കു​ര​ങ്ങ് പ​നി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കു​ര​ങ്ങ് പ​നി ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി​യ​ത്. 

നേ​ര​ത്തെ കു​ര​ങ്ങ് പനി സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് ശ​രി​യാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ന്ന് ആക്ഷേപം ഉയർന്നിരുന്നു. തു​ട​ര്‍​ന്നാ​ണ് പ്ര​ത്യേ​ക ആ​ശു​പ​ത്രി ത​യാ​റാ​ക്കി​യ​തും നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ച​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു.

 പ്ര​തി​രോ​ധ വാ​ക്‌​സി​നു​ക​ള്‍ കു​റ​വു​ണ്ടാ​യി​രു​ന്ന​ത് പ​രി​ഹ​രി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വാ​ക്‌​സി​നു​ക​ള്‍ എ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ക്യാ​മ്പു​ക​ളും മ​റ്റും ന​ട​ക്കു​ന്നു​ണ്ട്. ഈ ​പ​ഞ്ചാ​യ​ത്തി​ല്‍ 6,689 പേ​ര്‍​ക്ക് പ​നി​ക്കെ​തി​രെ​യു​ള്ള കു​ത്തി​വയ്​പ്പ് ന​ല്‍​കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു