കേരളം

കോവിഡ് പ്രതിരോധത്തിന് ഹോമിയോ: അശാസ്ത്രീയതയ്ക്ക് മുഖ്യമന്ത്രി കൂട്ട് നില്‍ക്കരുതെന്ന് ഐഎംഎ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗപ്പെടുത്തും എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് രോഗ ചികിത്സയെ വഴി തെറ്റിക്കരുതെന്ന് ഐഎംഎ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. അശാസ്ത്രീയതയ്ക്ക് മുഖ്യമന്ത്രി കൂട്ട് നില്‍ക്കരുതെന്നും ഐഎംഎ പറയുന്നു. ലോക്ക് ഡൗണ്‍ ശാസ്ത്രീയമായി മാത്രമേ പിന്‍വലിക്കാവു എന്നും ഐഎംഎ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

നേരത്തെ 2020 മാര്‍ച്ച് ആറിന് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും ഉപയോഗിക്കാം എന്ന് നിര്‍ദേശിച്ച് പട്ടിക സഹിതമാണ് കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയത്. പല സംസ്ഥാനങ്ങളും ഈ നിര്‍ദേശം നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് എന്നാണ് ഐഎംഎ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം; വേദിയിൽ സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍