കേരളം

ഡൽഹിയിൽ നിന്ന് കോവിഡ് ബാധയുള്ള 9 സംസ്ഥാനങ്ങളിലൂടെ കേരളത്തിലേക്ക് കാർ യാത്ര; ഭാര്യക്ക് വൈറസ് ബാധ; ഭർത്താവിന് നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഇടുക്കി ജില്ലയിലെ കമ്പംമെട്ടിൽ ക്വാറൈന്റനിലായിരുന്ന പാലാ നെച്ചിപ്പുഴ സ്വദേശിനിയായ 65കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരും ഭർത്താവും മാർച്ച് 20നാണ്​ ആസ്ട്രേലിയയിൽനിന്ന്​ ഡൽഹിയിലെത്തിയത്​. അവിടെ ക്വാറൻറീനിൽ കഴിഞ്ഞശേഷം 16ന് കേരളത്തിലേക്ക് കാറിൽ വരുമ്പോൾ അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയെത്തുടർന്ന് ഇവരെയും ഭർത്താവിനെയും കമ്പംമെട്ട്​ ക്വാറന്റൈൻ സെന്ററിലാക്കുകയായിരുന്നു.

മൂന്ന് ദിവസംകൊണ്ടാണ് ഡൽഹിയിൽനിന്ന്​ ഇവർ കമ്പംമെട്ടിലെത്തിയത്. കോവിഡ് ബാധയുള്ള ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്. മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിയിൽനിന്ന്​ ആരോഗ്യപ്രവർത്തകരെത്തി സ്രവങ്ങൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതി​ന്റെ പരിശോധനഫലമാണ്​ ഇപ്പോൾ പുറത്തുവന്നത്​.

ഭർത്താവി​ന്റെ ഫലം നെഗറ്റിവാണ്. ഇവരെ ബുധനാഴ്ച രാത്രി കമ്പംമേട്ടിൽനിന്ന്​ എത്തിച്ച് കോട്ടയം മെഡിക്കൽ കോളജ്​ കോവിഡ് പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി