കേരളം

വിജിലന്‍സ് അന്വേഷണമോ, വധ ഭീഷണിയിലൊതുങ്ങുമോ; അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..? 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ തനിക്ക് വധ ഭീഷണി വന്നതായി എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിപിക്ക് നൽകിയ പരാതിയുടെ ചിത്രം അടക്കമാണ് അദ്ദേഹം കുറിപ്പിട്ടിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ മകള്‍ സ്പ്രിംക്ലര്‍ സി.ഇ.ഒയുമായി ന്യൂജഴ്സിയില്‍ വച്ച് ആറ് തവണ കൂടിക്കാഴ്ച നടത്തി. ഇതേക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കട്ടെ. അല്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കട്ടെ. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും എംഎല്‍എ പറഞ്ഞു.

കുറിപ്പിന്റെ പൂർണ രൂപം

‘ഞാന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?’ അദ്ദേഹം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ