കേരളം

ഇരു ചക്ര, മുച്ചക്ര വണ്ടികൾക്ക് 1000 രൂപ; കാറിന് 2000; ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കാൻ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിർദ്ദേശം നൽകിയത്. ഹൈക്കോടതി നിർദ്ദേശിച്ച തുക പിഴയീടാക്കി വാഹനങ്ങൾ വിട്ടുനൽകാനാണ് നിർദ്ദേശം. 

ഇരു ചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 1000 രൂപയാണ് പിഴ. കാർ, ജീപ്പ് എന്നിവയ്ക്ക് 2000 രൂപയാണ് ഹൈക്കോടതി നിശ്ചയിച്ചിരിക്കുന്ന പിഴത്തുക. സ്റ്റേറ്റ് ക്യാരേജ്, കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങൾക്ക് 4000 രൂപയും ചരക്ക് വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴ. 

സംസ്ഥാനത്ത് ലോക്ക്ഡൗൺ ലംഘിച്ചതിനെ തുടർന്ന് വിവിധ ജില്ലകളിലായി ആയിരക്കണക്കിന് വാഹനങ്ങളാണ് പിടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു