കേരളം

കോവിഡ് രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ കുഴിച്ചിടണം;  ചുണ്ണാമ്പിട്ടശേഷം മണ്ണിട്ട് മുടണം; മാര്‍ഗരേഖ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് ആശുപത്രികള്‍, ക്വാറന്റൈന്‍ ഇടങ്ങള്‍, നിരീക്ഷണകേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങളും രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ആഴത്തില്‍ കുഴിച്ചുമൂടണമെന്ന് നിര്‍ദേശം. മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ വലിച്ചെറിയുന്നതിനെതിരെ കര്‍ശനനടപടി വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കില്‍ പ്രതിരോധത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സംസ്‌കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ചട്ടങ്ങള്‍ യോജിപ്പിച്ചാണു സംസ്ഥാനത്തെ സംസ്‌കരണ നടപടി .കോവിഡുമായി ബന്ധപ്പെട്ട അജൈവ, ബയോ മെഡിക്കല്‍ ഉപകരണങ്ങളില്‍ കൂടുതലുള്ള മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവ ഇമേജ് സംസ്‌കരണ കേന്ദ്രത്തിനു നല്‍കാമെങ്കിലും അതിനു സൗകര്യമില്ലാത്ത ജില്ലകളില്‍ അവ അണുമുക്തമാക്കി ആഴത്തില്‍ കുഴിച്ചുമൂടണമെന്ന് മലിനീകരണ നിയന്ത്രണബേ!ാര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഇത്തരം മാലിന്യങ്ങള്‍ ഇനംതിരിച്ച് വെവ്വേറെ നിറത്തിലുളള സംഭരണികളിലാണു ശേഖരിക്കേണ്ടത്. രേ!ാഗികളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍, ചികിത്സാകേന്ദ്രങ്ങളോടു ചേര്‍ന്ന് രണ്ടുമീറ്റര്‍ ആഴമുളള കുഴിയെടുത്ത് പകുതി ജൈവാവശിഷ്ടം നിറച്ച് അതിനുമുകളില്‍ ചുണ്ണാമ്പും പിന്നെ മണ്ണും ഇട്ട് മൂടണം. ജീവനക്കാരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരണ കേന്ദ്രത്തിലേക്കു മാറ്റാം. മാലിന്യം സംഭരിക്കുന്ന സംഭരണികളും ബാഗുകളും ഇടയ്ക്കിടെ അണുമുക്തമാക്കണം. ലേ!ാക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ക്ലീന്‍ കേരള കമ്പനിയുടെ സൗകര്യങ്ങള്‍ സംസ്‌കരണത്തിന് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം