കേരളം

പഴകിയ മത്സ്യം വീണ്ടും; മുംബൈയിൽ നിന്ന് ട്രെയിൻ വഴി കോഴിക്കോട് എത്തിച്ച 382 കിലോ മത്സ്യം പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ലോക്ക്ഡൗണിൽ വീണ്ടും ഭീഷണി സൃഷ്ടിച്ച് പഴകിയ മീൻ പിടികൂടി. കോഴിക്കോട് നിന്ന് 382 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻ വഴി എത്തിച്ചതാണ് മത്സ്യം. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ നാല് ടണ്ണില്‍ അധികം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് പിടികൂടിയത്.

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് പഴയ മത്സ്യം പിടികൂടിയത്. അയക്കൂറ, ഏട്ട, അയല, ആവോലി എന്നീ മീനുകളാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും പിടിച്ചെടുത്തത്. ബുധനാഴ്ച ബേപ്പൂര്‍ കോട്ടക്കടവില്‍ നിന്ന് 3490 കിലോഗ്രാം സൂത മത്സ്യം പിടിച്ചെടുത്തിരുന്നു. ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പിടിച്ചെടുത്ത മീന് ചാലിയം ഫിഷ് ലാന്‍റിംഗ് സെന്‍ററിന് സമീപം കുഴിച്ച് മൂടി.

ഭക്ഷ്യയോഗ്യമല്ലാത്ത 271 കിലോഗ്രാം മീനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധയില്‍ പിടികൂടിയത്. ഒറീസയില്‍ നിന്ന് കൊണ്ട് വന്ന ചൂട മത്സ്യമാണ് പിടിച്ചെടുത്തത്. മതിയായ ശീതീകരണ സംവിധാനം ഒരുക്കാതെ കൊണ്ട് വന്ന മീന്‍ പഴകിയ നിലയിലായതിനെ തുടര്‍ന്നാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു