കേരളം

കര്‍ണാടകയില്‍ നിന്ന് നിയന്ത്രണം ലംഘിച്ച് ഇന്ന് എത്തിയത് എട്ടുപേര്‍; ഒരാഴ്ചയ്ക്കിടെ 57 പേര്‍; നിരീക്ഷണ കേന്ദ്രത്തിലാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കണ്ണൂരിലേക്ക് കാട്ടിലുടെ അതിര്‍ത്തി കടന്നുവന്ന എട്ടുപേരെ കൊറോണ നിരീക്ഷണത്തിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഒരാഴ്ച മാത്രം 57 പേരാണ് കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നുവന്നത്. ഇരിട്ടിയിലെ രണ്ട് കോറോണ സെന്ററില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് അതിര്‍ത്തിയിലും ഇതിന് സാധ്യതയുള്ളതിനാലാണ് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയതെന്ന് പിണറായി പറഞ്ഞു. മറ്റ് സംസ്ഥാനളില്‍ നിന്ന് ഇങ്ങോട്ടുവരാനുള്ളവര്‍ പല വഴികളും സ്വീകരിക്കുകയാണ്.  അതിര്‍ത്തിപങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പിണറായി പറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൂന്നു പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. 15 പേര്‍ രോഗമുക്തി നേടി. കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്. ഇതുവരെ 450 പേര്‍ക്കാണു രോഗം ബാധിച്ചത്. അതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,725 പേര്‍ നിരീക്ഷണത്തിലുണ്ട്. 21,243 പേര്‍ വീടുകളിലാണ്. 452 പേര്‍ ആശുപത്രിയില്‍. ഇന്നു മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ