കേരളം

കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബായ് : കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേസി ഷംസുദ്ദീനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ദുബായ് പൊലീസിൽ മെക്കാനിക്കൽ വിഭാ​ഗം ജീവനക്കാരനായിരുന്നു.

സൗദിയിൽ ആറു വിദേശികളടക്കം ഏഴു പേരാണ് ഇന്നലെ  കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 121 ആയി. 1158 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 13930 ആയി.

യുഎഇയിൽ നാലു വിദേശികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ മരണസംഖ്യ 56 ആയി. 518 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 8756 ആകെ രോഗബാധിതർ. കുവൈത്തിൽ 61 ഇന്ത്യക്കാരുൾപ്പെടെ 151 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി.

ഖത്തറിൽ 623 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7764 ആയി. ബഹ്റൈനിൽ 1082 പേർ സുഖം പ്രാപിച്ചു. 1008 പേരാണ് ഇനി ചികിൽസയിലുള്ളത്. ഒമാനിൽ 1716 പേരാണ് രോഗബാധിതർ. 307 പേർ സുഖം പ്രാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''