കേരളം

ആഗസ്റ്റിൽ കോവിഡിന്റെ രണ്ടാം വരവ് ?; കാലവർഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വർഷകാലം ആരംഭിക്കുന്നതോടെ കോവിഡ് വീണ്ടും വരുമെന്ന് വിദ​ഗ്ധർ. ലോക്ക്ഡൗണിന് ശേഷം തുടർ ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാനിടയുണ്ടെങ്കിലും കാലവർഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്. ജൂലായ് അവസാനത്തോടെയും ആഗസ്റ്റിലുമായിരിക്കും കോവിഡിന്റെ രണ്ടാം വരവ്.

അടച്ചിടൽ പിൻവലിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ച് വ്യാപനത്തിന്റെ സമയവും തീവ്രതയും വ്യത്യാസപ്പെടാമെന്ന് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ അധ്യാപകനായ രാജേഷ് സുന്ദരേശ്വരനും യു.പി.യിലെ ശിവ് നാടാർ സർവകലാശാല അധ്യാപകൻ സമിത് ഭട്ടാചാര്യയും പറഞ്ഞു.

വർഷകാലം ഇന്ത്യയിൽ പകർച്ചപ്പനിയുടെ കാലംകൂടിയാണ്. പനിയുടെ ആദ്യലക്ഷണംപോലും അവഗണിക്കാതെ ഹോട്‌സ്പോട്ടുകളിൽ പരമാവധി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തിശുചിത്വത്തിനൊപ്പം മുഖാവരണം ധരിക്കലും മറ്റും ജനങ്ങളുടെ ശീലത്തിന്റെ ഭാഗമാകണം. നിയന്ത്രണങ്ങളിൽ ഇളവുവരുന്നതോടെ രോഗികളുടെ എണ്ണംകൂടുന്നതായുള്ള അനുഭവം ചൈനയിൽ ഉണ്ടായിട്ടുണ്ട്.

ചൈനയിലും യൂറോപ്പിലും രോഗം ഭേദമായവർക്ക് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരും രോഗഭീഷണി നേരിടുന്നവരാണ്. രോഗികളുടെ എണ്ണം ഇരട്ടിയാവുന്നതിനെടുക്കുന്ന കാലയളവ് ഇന്ത്യയിൽ 3.4 ദിവസം എന്നത് 7.5 ദിവസമായി കൂടിയത് ആശ്വാസകരമാണ്. എങ്കിലും ലോക്ക്ഡൗൺ എപ്പോൾ, എങ്ങനെ പിൻവലിക്കണമെന്ന് തീരുമാനിക്കുക പ്രയാസകരമാണ്. മരുന്ന് വിപണിയിലെത്തുംവരെ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഇവർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'