കേരളം

യൂട്യൂബ് നോക്കി വ്യാജ വാറ്റ്; പത്തനംതിട്ടയിൽ അമ്മയും മകനും പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അനധികൃതമായി ചാരായം വാറ്റിയ അമ്മയും മകനും അറസ്റ്റിൽ. കുമ്പഴ വലഞ്ചുഴിയിലാണ് വ്യാജ വാറ്റ് പിടിച്ചത്. ഇവരുടെ പക്കൽ നിന്ന് ഒന്നര ലിറ്റര്‍ ചാരായം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

കുമ്പഴ വലഞ്ചുഴിയില്‍ ചാങ്ങപ്ലാക്കല്‍ വീട്ടില്‍ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് അറസ്റ്റിലായത്. യൂട്യൂബില്‍ നോക്കിയാണ് ഇവര്‍ ചാരായ നിര്‍മാണം മനസ്സിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞു. 

പത്തനംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ന്യൂമാന്‍, എസ്ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത