കേരളം

കൊല്ലത്ത് നാല് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ജില്ലയില്‍ വീണ്ടും കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നാല് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂര്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകളില്‍ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും ഇവിടങ്ങളില്‍ തുറക്കാന്‍ പാടില്ല.

അവശ്യ വസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊലീസ് സഹായത്തോടെ നടപടി സ്വീകരിക്കാം. സമൂഹ അടുക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാന്‍ പാടില്ല. അവശ്യ വസ്തുക്കളുടെ നീക്കത്തിന് തടസം ഉണ്ടാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ അതത് വകുപ്പുകള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ കര്‍ശനമായും ഒരു മീറ്ററില്‍ കൂടുതല്‍ സാമൂഹിക അകലം പാലിക്കണമെന്നും നിലവിലുള്ള മറ്റ് കോവിഡ് 19 സുരക്ഷാ നടപടികളും പാലിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്