കേരളം

ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണം, പ്രവാസികളെ ലക്ഷണങ്ങളില്ലെങ്കിലും വീട്ടിലയയ്ക്കരുത്: ഐഎംഎ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഐഎംഎയും ഈ ആവശ്യവുമായി മുന്നോട്ടുവന്നത്.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് പറഞ്ഞ ഐഎംഎ, ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ കണ്ടുവരുന്നത് ഗൗരവമുളളതാണെന്ന് മുന്നറിയിപ്പ് നല്‍കി. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ നാട്ടില്‍ എത്തുന്ന പ്രവാസികളില്‍ ലക്ഷണങ്ങളില്ലെങ്കിലും വീട്ടിലയയ്ക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളുളളവരെ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിക്കാനും മറ്റുളളവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കാനുമാണ് ഏകദേശ ധാരണയായിരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഐഎംഎ സ്വീകരിച്ചത്. 

നിലവില്‍ പരിശോധ സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലുമായാണ് നടക്കുന്നത്. പരിശോധന സ്വകാര്യമേഖലയിലും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും