കേരളം

എറണാകുളം ജില്ലയില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം; ഇളവുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജില്ലയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വ്യാപാര സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്  സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ബാധകമായിരിക്കുമെന്ന്  ജില്ല കളക്ടര്‍ എസ്. സുഹാസ്. നഗരസഭ പരിധിക്ക് പുറത്തുള്ള മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും നഗരസഭ പരിധിയിലുള്ള സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ളതും എയര്‍ കണ്ടീഷന്‍ ചെയ്യാത്തതും പത്ത് ജീവനക്കാരില്‍ താഴെയുള്ളതുമായ എല്ലാ കടകളും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം.

ഓരോ സ്ഥാപനങ്ങളിലും ജീവനക്കാരും  ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകള്‍ ധരിക്കുകയും ഇടവിട്ടുള്ള സമയങ്ങളില്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും ചെയ്യണം. ഇതിനുള്ള ക്രമീകരണങ്ങള്‍ സ്ഥാപന ഉടമ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം. ജ്വല്ലറികളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതിന് നിരോധനമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ