കേരളം

കോട്ടയത്ത് കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ദൗര്‍ഭാഗ്യകരം; തെറ്റായ ഇടപെടല്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഗുണപരമായ പങ്കാണ് മാധ്യമങ്ങള്‍ വഹിക്കുന്നതെന്നും തെറ്റായ ഇടപെടല്‍ ഒഴിവാക്കാന്‍ അവര്‍ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മാധ്യമങ്ങളുടെ ഗുണപരമായ ഇടപെടല്‍ കൂടുതല്‍ മികച്ച രീതിയില്‍ തുടരണം എന്നാണ് ആഗ്രഹം. എന്നാല്‍, അതിനു വിരുദ്ധമായ ചിലത് ഉണ്ടാകുന്നു എന്നത് കാണാതിരിക്കാനാകില്ല. കഴിഞ്ഞദിവസം കോട്ടയം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആളെ ആശുപത്രിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നു എന്ന് ചര്‍ച്ച നടത്തുന്ന അതേ സമയത്തുതന്നെ സ്വന്തമായി വൈറസ് ബാധിതരെ കണ്ടെത്തി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് നല്ല രീതിയല്ല.രോഗബാധ സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണം എന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിസള്‍ട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചതു മുതല്‍ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

വീഴ്ചകളുണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നതിലും വിമര്‍ശിക്കുന്നതിലും  കുഴപ്പമില്ല. എന്നാല്‍, ഒരു സംവിധാനത്തെയാകെ സംശയത്തിന്റെ പുകപടലത്തിലാക്കുന്ന തെറ്റായ ഇടപെടല്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത കാണിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തുടനീളം മാസ്‌ക്കുകള്‍ വിതരണം ചെയ്തത് മാധ്യമ സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുണ്ടായ അഭിനന്ദനാര്‍ഹമായ പ്രവൃത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം