കേരളം

പത്രത്തിനൊപ്പം മാസ്‌ക്; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്രത്തിനൊപ്പം മാസ്‌കുകള്‍ വിതരണം ചെയ്ത ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ' ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തുടനീളം മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നു. മാധ്യമസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണ്'- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ആദ്യമായാണ് ഒരു ദേശിയ ദിനപ്പത്രം അതിന്റെ വായനക്കാര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ വിതരണം ചെയ്തത്.  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സണ്‍ഡേ എക്‌സ്പ്രസിനൊപ്പമാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്.

വീടുകളില്‍ എത്തിയ മാസ്‌കുകള്‍ ഗുണമേന്മ ഉറപ്പുവരുത്തിയിട്ടുള്ളതാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളാ ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍