കേരളം

വിദേശത്തുനിന്നും കൂടുതല്‍ പേര്‍ എത്തുക ഈ നാല് ജില്ലകളില്‍; നിരീക്ഷണത്തിന്റെ മേല്‍നോട്ടം ഡിഐജിക്ക്; പ്രവാസികള്‍ക്ക് താമസിക്കാന്‍ എയര്‍പോട്ടിന് സമീപം സൗകര്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവാസികള്‍ വിദേശരാഷ്ട്രങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപികരിച്ചിട്ടുണ്ട്. ഈ യോഗം ഇന്ന് ചേരുകയും വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യുകയും ഉണ്ടായെന്ന് പിണറായി പറഞ്ഞു.

്പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോവിമാനത്തിലും എത്തുന്ന യാത്രക്കാരുടെ വിവരം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച കലക്ടറുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ടവകുപ്പുകളുടെയും പ്രതിനിധികള്‍ ഈ കമ്മറ്റിയില്‍ ഉണ്ടാകും വിമാനത്താവളത്തില്‍ വിപുലമായി സൗകര്യമുണ്ടാകും. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. തിക്കുംതിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായി ക്രമീകരണം ഏര്‍പ്പെടുത്താന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും. വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലെത്തിക്കുക പൊലീസ് നീരീക്ഷണത്തിലായിരിക്കും. നേരെ വീട്ടിലെത്തി എന്നുറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ ക്രമീകരണം ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി