കേരളം

സുരക്ഷയൊരുക്കാതെ കുട്ടികളെ യോഗത്തില്‍ പങ്കെടുപ്പിച്ചു; ലോക്ക്ഡൗണ്‍ ലംഘിച്ചതിന് എതിരെ കടകംപള്ളിക്ക് എതിരെ കേസെടുക്കണം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം പോത്തന്‍കോട് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഒരുക്കാതെ കുട്ടികളെ പങ്കെടുപ്പിച്ചെന്നാണ് പരാതി. ഈ ചടങ്ങില്‍ സാലറി കട്ട് ഉത്തരവ് കത്തിച്ച കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിഷേധത്തിന് എതിരെ മന്ത്രി രൂക്ഷ പ്രതികരണം നടത്തിയിരുന്നു. 

കുട്ടികളുടെ കൈയിലുള്ള സ്വകാര്യ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങിയ ചടങ്ങിനെ സംബന്ധിച്ചാണ് പരാതി. ലോക്ക് ഡൗണ്‍ നിയമവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങളും ലംഘിച്ച് ആളുകള്‍ പങ്കെടുത്തെന്ന് പരാതിയില്‍ ആരോപിക്കുന്നു. 

പരിധിക്ക് പുറത്തുള്ള കുട്ടികളേപ്പോലും സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ചടങ്ങില്‍ പങ്കെടുപ്പിച്ചു. കേരളത്തില്‍ മറ്റ് പലയിടത്തും ലോക്ക് ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്