കേരളം

കാസര്‍കോട് മാധ്യമപ്രവര്‍ത്തകന് കോവിഡ്; സംസ്ഥാനത്ത് ആദ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മാധ്യമപ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോടുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

'നേരത്തെ മുതല്‍ ആവര്‍ത്തിച്ച് പറയുന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല ജാഗ്രത പാലിക്കണം എന്നത്. അതില്‍ ഒന്നുകൂടി പറയാനുള്ളത്,വാര്‍ത്താ ശേഖരണം ഇന്നത്തെ സാഹചര്യത്തില്‍ അപകടരഹിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ്'-മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഇന്ന് സംസ്ഥാനത്ത് പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം ആറ്, തിരുവനന്തപുരം,കാസര്‍കോട് രണ്ടുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍