കേരളം

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ കത്ത്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന് സാലറി കട്ട് നടപ്പാക്കുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് നിര്‍ദേശിച്ച് സര്‍ക്കാരിന് ഹൈക്കോടതി രജിസ്ട്രാന്‍ ജനറലിന്റെ കത്ത്. ധനവകുപ്പ് സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് രജിസ്ട്രാര്‍ ജനറല്‍ കത്ത് നല്‍കിയത്.

സാലറി കട്ടില്‍ നിന്നും ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ഒഴിവാക്കണം. ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവരാണ്. ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും കത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഞ്ചു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ശമ്പളം ജീവനക്കാരന്റെ അവകാശമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. സാലറി കട്ട് നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാനമന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം