കേരളം

പാലക്കാട് കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; ജനലിലൂടെ സണ്‍ഷെയ്ഡില്‍ കയറിയ തമിഴ്‌നാട്ടുകാരി കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ലക്കിടിയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ തമിഴ്‌നാട്ടുകാരിയുടെ ശ്രമം. ജനലിലൂടെ സണ്‍ഷെയ്ഡില്‍ കയറി.എന്നാല്‍ താഴെയിറങ്ങാനാകാതെ ഇവര്‍ സണ്‍ഷെയ്ഡില്‍ കുടുങ്ങി.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന വലകെട്ടി താഴെയിറക്കി. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഏഴുപേരാണ് കോവിഡ് സ്ഥിരീകരിച്ച് പാലക്കാട് ചികിത്സയില്‍ കഴിയുന്നത്. 3378 പേരാണ് ജില്ലയില്‍ മൊത്തം നിരീക്ഷണത്തിലുളളത്. ഇതില്‍ 3318 പേരും വീടുകളിലാണ്.60 പേരാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു