കേരളം

സംസ്ഥാനത്ത്  ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ രോഗമുക്തരായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ 10  പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 പേരാണ്
രോഗമുക്തരായി ആശുപത്രി വിട്ടത്.

പോസറ്റീവായവരില്‍ ആറ് പേര്‍ കൊല്ലത്താണ്. തിരുവനന്തപുരം, കാസര്‍കോട് രണ്ട് വീതം പേര്‍ക്കാണ് പോസറ്റീവ് സ്ഥിരികരിച്ചത്. കൊല്ലത്തുള്ള അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിതാണ്. തിരുവനന്തപുരത്തുനിന്നുള്ള  ഒരാള്‍ തമിഴ്‌നാട്ടില്‍  നിന്ന് വന്നതാണ്. കാസര്‍കോട് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

നെഗറ്റീവായവര്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ്. ഇന്ന് രോഗം ബാധിച്ച കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി