കേരളം

എറണാകുളത്ത് ഇനി ഒരു ഹോട്ട്‌സ്‌പോട്ട് മാത്രം; ചുള്ളിക്കല്‍ പഞ്ചായത്തിനെ ഒഴിവാക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം തടയാനായി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ചുള്ളിക്കല്‍ പഞ്ചായത്തിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോര്‍പ്പറേഷന്‍ പരിധിയിലുള്ള കതൃക്കടവ് ഡിവിഷിന്‍ ഹോട്ട്‌സ്‌പോട്ടായി തുടരും. 

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചതിനെ തുടര്‍ന്നാണ് ചുള്ളിക്കല്‍ പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടില്‍ പെടുത്തിയത്. വിദേശത്ത് നിന്നെത്തിയ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കതൃക്കടവ് ഹോട്ട്‌സ്‌പോട്ടായത്. നിലവില്‍ ഒരാള്‍ മാത്രമാണ് എറണാകുളത്ത് കോവിഡിന് ചികിത്സയിലുള്ളത്. 766പേരാണ് നിരീക്ഷണത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'