കേരളം

ഒരാനപ്പുറത്തും പൂരം വേണ്ട; തൃശൂര്‍ പൂരത്തിന് അനുമതി നിഷേധിച്ച് ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് നല്‍കിയ കത്ത് ജില്ലാ ഭരണകൂടം തള്ളി. അനുമതി നല്‍കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ പാറമേക്കാവ് ദേവസ്വത്തെ അറിയിച്ചു.

അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ലെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ഉറപ്പും കലക്ടര്‍ അംഗീകരിച്ചില്ല. നേരത്തെ തൃശൂര്‍ പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിരുന്നെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ അവകാശവാദം.

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് പാറമേക്കാവ്  ദേവസ്വത്തിന്റെ ആവശ്യം തള്ളിയത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന്റെ തലേദിവസമായ മെയ് രണ്ടിനാണ് തൃശൂര്‍ പൂരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി