കേരളം

മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍?; തയ്യാറാകാന്‍ മാനേജര്‍മാരോട് ബെവ്‌കോ എം ഡി ; 10 ഇന മാര്‍ഗനിര്‍ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്‌കോ എംഡി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം വന്നാലുടന്‍ ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാകണം.

തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ ഷോപ്പുകള്‍ വൃത്തിയാക്കണമെന്നും എംഡി മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ മെയ് നാലിന് മദ്യക്കടകള്‍ തുറന്നേക്കുമെന്നാണ് സൂചന. കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാമെന്ന് എംഡി നിര്‍ദേശിച്ചു.

കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കളെ തെര്‍മ്മല്‍ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. കൈകഴുകാന്‍ സൗകര്യവും അണുനശീകരണ ലായനികളും കടകളില്‍ വേണം. സാമൂഹിക അകലം ഉറപ്പാക്കണം എന്നിങ്ങനെ പത്തുനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. മദ്യഷോപ്പുകള്‍ തുറക്കുന്നതിന് മുമ്പായി ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന