കേരളം

മാസ്‌കിന് നാലു രൂപ അധികം വാങ്ങി, ആശുപത്രിക്ക് 15,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: മാസ്‌കിന് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് ജില്ലാ കലക്ടര്‍ നിയോഗിച്ച സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. മാസ്‌ക്കുകള്‍ക്ക് അമിതല വില ഈടാക്കുന്നതായി കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന്  സ്‌ക്വാഡ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

നിയമപ്രകാരം ത്രീ പ്ലൈ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.  ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ മാസ്‌കുകള്‍ നല്‍കിയ പന്തളത്തുളള ശ്വാസ് ഇന്‍ഡ്യ എന്ന സ്ഥാപനത്തിന് 5000 രൂപയും പിഴ ചുമത്തി.

ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെ്ടകര്‍ ആര്‍.രാജീവ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന, ലീഗല്‍ മെട്രോളജി അടൂര്‍ താലൂക്ക് ഇന്‍സ്‌പെക്ടര്‍ അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു