കേരളം

വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കരിപ്പൂരിലെത്തിച്ചു; സംസ്‌കാരം കര്‍ശന നിയന്ത്രണങ്ങളോടെ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം വയനാട് മാനന്തവാടിയിലുള്ള വസതിയിലെത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 7ന്  കണിയാരം മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍.

കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുന്ന സംസ്‌കാരച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പ്രവേശനം. ദുബായിലെ ജബല്‍അലി വിമാനത്താവളത്തില്‍ നിന്നു പ്രത്യേക ചാര്‍ട്ടേഡ്‌ വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്.

23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്